പള്ളിപ്പറമ്പ് :- കൊട്ടപ്പൊയിൽ കുരിക്കൻമാർകണ്ടി മഖാം ഉറൂസ് ആണ്ട് നേർച്ചയും സ്വലാത്ത് വാർഷികവും ഇന്നും നാളെയും നടക്കും. ഇന്ന് ഒക്ടോബർ 11 ബുധനാഴ്ച സുബഹ് നിസ്കാരാനന്തരം മഖാം സിയാറത്ത് നടക്കും. മഗ്‌രിബ് നിസ്കാരാനന്തരം നബിദിന സമ്മേളനം നടക്കും. കൊട്ടപ്പൊയിൽ ജുമാമസ്ജിദ് ഖത്തീബ് സഅദ് അൽ ഹസനി ഉദ്ഘാടനം ചെയ്യും. കെ.കെ എറമുള്ളാൻ അധ്യക്ഷത വഹിക്കും. മദ്രസ വിദ്യാർത്ഥികളുടെ കലാവിരുന്ന്, ഫ്ലവർഷോ എന്നിവ ഉണ്ടായിരിക്കും. തുടർന്ന് സർട്ടിഫിക്കറ്റ് വിതരണവും സമ്മാനവിതരണവും നടക്കും.
ഒക്ടോബർ 12 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 30ന് മൗലീദ് പാരായണം. തുടർന്ന് അന്നദാനം . രാത്രി ഏഴുമണിക്ക് ദിഖ്‌ർ ദുആ മജ്‌ലിസ് നടക്കും. മഹല്ല് കമ്മിറ്റി പ്രസിഡന്റ് അബ്ദുസമദ് ഹാജിയുടെ അധ്യക്ഷതയിൽ സഅദ് അൽ ഹസനി ഉദ്ഘാടനം ചെയ്യും. ഉമർ ഹുദവി പൂളപ്പാടം മുഖ്യപ്രഭാഷണം നടത്തും.തുടർന്ന് ദിഖ്‌ർ ദുആ മജ്ലിസിന് പാണക്കാട് സയ്യിദ് മുഖ്ത്താർ അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും.