കാവുംതാഴെ കനാൽപ്പാലത്ത് കണ്ടെയ്‌നർ ലോറി മറിഞ്ഞ് അപകടം


കൂടാളി :- കാവുംതാഴെ കനാൽപ്പാലത്ത് ടൈൽസ് കയറ്റി വരികയായിരുന്ന കണ്ടെയ്‌നർ ലോറി മറിഞ്ഞ് അപകടം. മംഗലാപുരത്ത് നിന്നും ടൈൽസുമായി വരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

കുടുക്കിമൊട്ടയിലെ ഫാഷൻ സെറാമികിന്റെ പൂവത്തൂർ ചെഗുവേര ക്ലബ്ബിന് സമീപത്തെ ഗോഡൗണിലേക്ക് ടൈൽസ് ഇറക്കാൻ വരുന്നതിന് ഇടയിലാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. മടന്നൂരിൽ നിന്നും പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി.

Previous Post Next Post