കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അൽ ഉസ്റ സ്നേഹസംഗമം സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ ഉദ്ഘാടനം ചെയ്തു. എല്ലാ സൃഷ്ടിജാലങ്ങളും ഏക നാഥനെ ആശ്രയിച്ച് കഴിയുന്ന കുടുംബമാണെന്നും അതിനാൽ എല്ലാ സൃഷ്ടികളോടും നൻമയുള്ളവരായി ജീവിക്കാൻ നമുക്ക് സാധ്യമാവണമെന്നും സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ പ്രസ്താവിച്ചു.
കൃത്യമായ ആസൂത്രണത്തോടെയാണ് വൈവാഹിക ജീവിതത്തിൻ്റെ എല്ലാ ഘട്ടങ്ങളും സംവിധാനിക്കേണ്ടതെന്ന് വിഷയാവതരണം നടത്തി സംസാരിച്ച കക്കാട് മുഹമ്മദ് ഫൈസി പറഞ്ഞു. കൗമാരപ്രായത്തിലുള്ളവരോട് കരുതലോടെ പെരുമാറിയാൽ സുരക്ഷിതമായ യൗവനങ്ങൾ സൃഷ്ടിച്ചെടുക്കാൻ നിശ് പ്രയാസം സാധ്യമാകുമെന്ന് അബ്ദുൽ ഹക്കീം വാഫി വള്ളിക്കാപ്പറ്റ അഭിപ്രായപ്പെട്ടു.
അനുവാചക ഹൃദയങ്ങൾക്ക് പ്രവാചകാനുരാഗത്തിൻ്റെ നവ്യാനുഭൂതികൾ പകർന്ന ഇശ്ഖ് മജ്ലിസിന് അൻവറലി ഹുദവി നേതൃത്വം നൽകി. സമാപന പ്രാർഥനാസംഗമത്തിന് സയ്യിദ് ഉമ്മർകോയ തങ്ങൾ കാർമികത്വം വഹിച്ചു.കെ.എൻ മുസ്തഫ അധ്യക്ഷനായി.
കെ.പി അബൂബക്കർ ഹാജി സ്വാഗതവും ഡോ. താജുദ്ദീൻ വാഫി നന്ദിയും പറഞ്ഞു. എൻ സി മുഹമ്മദ് ഹാജി ,ഈസാ പള്ളിപ്പറമ്പ് ,ആസാദ് വാരം റോഡ് ,മുസ്തഫ മാങ്കടവ് ,ഖാലിദ് ഹാജി കമ്പിൽ, എടി മുസ്തഫ ഹാജി ,വിഎ മുഹമ്മദ് കുഞ്ഞി, ശരീഫ് മാസ്റ്റർ, മായിൻ മാസ്റ്റർ, ആലിക്കുട്ടി ഹാജി, ഉനൈസ് ഹുദവി ,ഫാറൂഖ് ഹുദവി, അബ്ദുൽ മജീദ് ഹുദവി പങ്കെടുത്തു.