സംസ്ഥാന ബജറ്റ് ജനുവരിയിൽ അവതരിപ്പിക്കും


തിരുവനന്തപുരം :- സംസ്ഥാന ബജറ്റ് ഇത്തവണ ജനുവരിയിൽ അവതരിപ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണിത്. സർവ നികുതികളും ഫീസുകളും കൂട്ടിയ കഴിഞ്ഞ ബജറ്റ് വൻവിമർശനങ്ങൾക്കും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. തെരഞ്ഞെടുപ്പു വർഷമായതിനാൽ ഇത്തവണ കേന്ദ്ര ബജറ്റ് നേരത്തേയാക്കാൻ സാധ്യതയുണ്ട്.

കേന്ദ്ര ബജറ്റ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്. അവതരണവും പാസാക്കലും ഈ സാമ്പത്തിക വർഷം തന്നെ പൂർത്തിയാക്കാനും ശ്രമമുണ്ട്. 

Previous Post Next Post