കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനാത്ത് ഇസ് ലാമിക് കോംപ്ലക്സിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന അൽ ബററ ട്രെൻറ് ഇസ് ലാമിക് പ്രീ സ്കൂൾ കിഡ്സ് ഫെസ്റ്റ് സമാപിച്ചു. പാപ്പിനിശ്ശേരി സബ്ജില്ല എ.ഇ.ഒ ബിജിമോൾ ഉദ്ഘാടനം ചെയ്തു. കെ.എൻ മുസ്തഫ അധ്യക്ഷനായി. ഡോ. താജുദ്ദീൻ വാഫി മുഖ്യ പ്രഭാഷണം നടത്തി. സൈനബ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.
മൂലയിൽ മുസ്തഫ, ആസാദ് വാരം റോഡ്, സൈഫുദ്ദീൻ നാറാത്ത്, എ.ടി മുസ്തഫ ഹാജി, മായിൻ മാസ്റ്റർ, ശരീഫ് മാസ്റ്റർ, മുബാറക് ഹുദവി, തസ്നി, സലീന.എം, ടി.വി ഉഷ പങ്കെടുത്തു. കുട്ടികൾ ഫ്ലവർ ഷോ, ബുർദ, വട്ടപ്പാട്ട്, ദഫ് കളി, ഒപ്പന, മാർച്ചിങ് സോങ് ,അറബിക് ഡാൻസ് ,ഡ്രാമ, കോൽക്കളി തുടങ്ങിയ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ലത്തീഫ് മാസ്റ്റർ സ്വാഗതവും പി.വി ഷക്കീല ടീച്ചർ നന്ദിയും പറഞ്ഞു.