കൊച്ചി:-കളമശ്ശേരി കുസാറ്റ് കാമ്പസിൽ ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർഥികൾ മരിച്ചു. രണ്ടു ആൺകുട്ടികളും രണ്ടു പെൺകുട്ടികളുമാണ് മരിച്ചത്. നാലുപേരെയും മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. 46 പേർക്ക് പരിക്കേറ്റതായാണ് വിവരം. വിവിധ ആശുപത്രികളിലായാണ് പരിക്കേറ്റവർ ചികിത്സയിലുള്ളത്. രണ്ടു പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരെ വിദഗ്ധ ചികിത്സക്കായി മാറ്റും.
ഫെസ്റ്റിന്‍റെ സമാപനത്തോടനുബന്ധിച്ച ഗാനമേളക്കിടെയാണ് ദുരന്തമുണ്ടായത്. കാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലായിരുന്നു ഗാനമേള സംഘടിപ്പിച്ചിരുന്നത്. വൈകുന്നേരം 7.30ഓടെ വലിയ ജനക്കൂട്ടമായി. ഇതിനിടെ മഴ പെയ്തപ്പോൾ ഓഡിറ്റോറിയത്തിലേക്ക് ആളുകളെല്ലാം ഓടിക്കയറിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. താഴേക്ക് പടിക്കെട്ടുകളുള്ള ഓഡിറ്റോറിയത്തിൽ ഇതോടെ വിദ്യാർഥികൾ മേൽക്കുമേൽ വീഴുകയായിരുന്നു