ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യവും ബൂത്ത് കൺവെൻഷനും സംഘടിപ്പിച്ചു


മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യവും ബൂത്ത് കൺവെൻഷനും അനുമോദന സദസും സംഘടിപ്പിച്ചു. കെ.പി.സി.സി മെമ്പർ രാജീവൻളയാവൂർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് ടി. നാസർ അദ്ധ്യക്ഷത വഹിച്ചു. കേരള ക്രിക്കറ്റ് പ്രീമിയർ അമ്പയറായി തിരഞ്ഞെടുക്കപ്പെട്ട മൻസൂർ കോറളായിയേയും ഏഷ്യാനെറ്റ്, ഫ്ലവേർസ് ടോപ്പ് സിംഗർ പിന്നണി നർത്തകി സി.മഹിമയേയും ചടങ്ങിൽ അനുമോദിച്ചു.

ഡി.സി.സി സെക്രട്ടറി കെ.സി ഗണേശൻ, മണ്ഡലം പ്രസിഡണ്ട് സി.എച്ച് മൊയ്തീൻ കുട്ടി, അഡ്വ:കെ.വി മനോജ് കുമാർ, ശ്രീജേഷ് കൊയിലേരിയൻ, കെ.സത്യഭാമ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ. പ്രജീഷ്, സി.ഇന്ദിര എന്നിവർ സംസാരിച്ചു. എൻ.പി സൈനുദ്ദീൻ, പി.പി മമ്മു, കെ.ഷിജിൽ, കെ.നൗഷാദ്, കെ.നാരായണൻ, കെ.ഇബ്രാഹിം, കെ.താജുദ്ദീൻ, കെ.ഷഹബാസ്, ഇ.ഷൺമുഖൻ, എൻ.പി അസൈനാർ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post