കണ്ണൂർ :- തിരൂർ ബാറിലെ അഭിഭാഷകനെതിരെ നിയമവിരുദ്ധവും നിരുത്തരവാദപരവുമായ നടപടി സ്വീകരിച്ച താൽക്കാലിക മജിസ്ട്രേറ്റിനെ അടിയന്തിരമായി സർവീസിൽ നിന്നും നീക്കം ചെയ്യണമെന്ന് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അർഹത ഇല്ലാത്തവരെയും അഭിഭാഷകരായി പ്രാക്ടീസ് ചെയ്ത് പരിചയം ഇല്ലാത്തവരെയും താൽക്കാലികമായി നിയമിക്കുന്നത് കാരണം ജുഡീഷ്യറിക്ക് ഉണ്ടാകുന്ന അപചയത്തിന് വലിയ വില കൊടുക്കേണ്ടി വരുന്നത് അഭിഭാഷക സമൂഹം ആണെന്ന് യോഗം ചൂണ്ടിക്കാട്ടി. ജുഡീഷ്യറിയിലെ ഇത്തരം പുഴുക്കുത്തുകൾക്കെതിരെയുള്ള പോരാട്ടത്തിന് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി മുഴുവൻ പിന്തുണയും പ്രഖ്യാപിച്ചു.
യോഗത്തിൽ ലോയേഴ്‌സ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ.കെ വി മനോജ് കുമാർ അധ്യക്ഷത വഹിച്ചു. കേരള ബാർ കൌൺസിൽ മെമ്പർ അഡ്വക്കറ്റ് സി കെ രത്നാകരൻ,അഡ്വ.തങ്കച്ചൻ മാത്യു, അഡ്വ. ഡി. കെ.കുഞ്ഞിക്കണ്ണൻ, അഡ്വ.സോനാ ജയരാമൻ അഡ്വ.ജീ.വി.പങ്കജാക്ഷൻ അഡ്വ.ടി.എ.ജസ്റ്റിൻ,അഡ്വ.സക്കറിയകായകൂൽ,അഡ്വ.ഷാജു കെ,അഡ്വ. പ്രകാശൻ. എൻ,അഡ്വ.ആശ വിശ്വൻ,എന്നിവർ സംസാരിച്ചു.