നിടുവാട്ട് മേഖലയിൽ മോഷണശ്രമങ്ങൾ വ്യാപകമെന്ന് പരാതി
കണ്ണാടിപ്പറമ്പ് :- നിടുവാട്ട് മേഖലയിൽ മോഷണശ്രമങ്ങൾ വ്യാപകമെന്ന് പരാതി. കഴിഞ്ഞ ദിവസം 3 രാത്രി നിടുവാട്ട് സ്വദേശി എം.ടി ഷാനുവിൻ്റെ വീട്ടിൽ നിന്ന് 20,000 രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷണം പോയതായി പരാതിയുണ്ട്. ഇതേ ദിവസം പരിസരത്തുള്ള മറ്റ് വീടുകളിലും മോഷണശ്രമം നടന്നതായി പരാതിയുണ്ട്. പ്രദേശത്ത് വർധിച്ചു വരുന്ന മോഷണത്തിനെതിരെ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.