തളിപ്പറമ്പ്:-തളിപ്പറമ്പ് മണ്ഡലം നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രഭാത നടത്തം ആവേശകരമായി. മൊറാഴ സി എച്ച് നഗര്‍ മുതല്‍ അഞ്ചാം പീടികവരെയാണ് നടന്നത്. കുറഞ്ഞത് ഇരുപതിനായിരം പേരെങ്കിലും നവംബര്‍ 20 ന് ഉണ്ടപ്പറമ്പില്‍ നടക്കുന്ന നവകേരള സദസ്സില്‍ പങ്കെടുക്കുമെന്ന് എം എല്‍ എല്‍ എ പറഞ്ഞു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍, ആന്തൂര്‍ നഗരസഭാ അധ്യക്ഷന്‍ പി മുകുന്ദന്‍, തളിപ്പറമ്പ് ആര്‍ ഡി ഒ ഇ പി മേഴ്‌സി, കെ ശ്യാമള ടീച്ചര്‍, കെ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.