മയ്യിലിൽ പാടശേഖരങ്ങളിൽ വ്യാപക പുഴുശല്യം


മയ്യിൽ :- നെൽക്കൃഷിക്കു വിനയായി വ്യാപകമായ കീടബാധയും പുഴുശല്യവും. മയ്യിൽ പഞ്ചായത്തിലെ മയ്യിൽ താഴെ, മാന്തവയൽ തുടങ്ങിയ പ്രധാന പാടശേഖരങ്ങളിലാണ് ഇല ചുരുട്ടിപ്പുഴു, കുഴൽപുഴു എന്നിവ രണ്ടാംവിള നെൽക്കൃഷിയിൽ വ്യാപകമായത്. കർഷകർ ആശങ്കയിലാണ്. പാടശേഖരസമിതി മുൻകൈ എടുത്ത് കോറാജൻ എന്ന കീടനാശിനി സ്പ്രേ ചെയ്തിരുന്നു. ഇതുകൊണ്ട് നിയന്ത്രണം സാധ്യമല്ലെന്ന് കർഷകർ പറയുന്നു.

പാടശേഖരങ്ങൾ മയ്യിൽ കൃഷി ഓഫീസ് അധികൃതർ സന്ദർശി ച്ചു. പ്രൊക്ലൈം എന്ന കീടനാശിനി നാലു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സ്പ്രേ ചെയ്യുന്നതിലൂടെ കീടങ്ങളുടെ സംയുക്‌ത ആക്രമണം തടയാൻ സാധിക്കുമെന്ന് മയ്യിൽ കൃഷി ഓഫിസർ എസ്.പ്രമോദ് പറഞ്ഞു. കുഴൽപുഴുവിൻ്റെ ആക്രമണം പ്രതിരോധിക്കാൻ കുറഞ്ഞത് 6 മണിക്കൂറെങ്കിലും പാടത്തുനിന്നും വെള്ളം ഇറക്കിക്കളഞ്ഞ് കീടനാശിനി സ്പ്രേ ചെയ്യണം.

Previous Post Next Post