വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിന് ജനുവരി 1 ന് തുടക്കമാകും


കണ്ണാടിപ്പറമ്പ് :- വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലെ ഈ വർഷത്തെ തിരുവപ്പന മഹോത്സവം ജനുവരി 1 മുതൽ 8 വരെ നടക്കും. ജനുവരി 1 ന് രാവിലെ 7 മണിക്ക് ഉത്സവ കൊടിയേറ്റം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാട്ടമാടത്ത് എളേടത്ത് ഈശാനൻ നമ്പൂതിരപ്പാടിന്റെ മുഖ്യകാർമ്മികത്ത്വത്തിൽ നടക്കും.

എല്ലാ ദിവസങ്ങളിലും വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. ജനുവരി 2 ന്‌ രാവിലെ 10 മണിക്ക് കണ്ണൂർ മിംസ് ഹോസ്പിറ്റലിലെ വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ജനുവരി 1ന് പാരമ്പര്യ ആയുർവ്വേദ വൈദ്യൻമാരുടെ മേൽനോട്ടത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും നടക്കും.

 ജനവരി 2 ന് അരവിന്ദ് കണ്ണാശുപത്രിയിലെ ഡോക്ടർമാർ കണ്ണ്പരിശോധിച്ച് കാഴ്ച പരിമിതിയുള്ളവർക്ക് കണ്ണട നിർദ്ദേശിച്ചാൽ കണ്ണട സൗജന്യമായി വിതരണം ചെയ്യുവാൻ സംഘാടകസമിതി തീരുമാനിച്ചു. കണ്ണിന് ശസ്ത്രക്രിയ ആവശ്യമായി വരുന്നവരെ അരവിന്ദ് കണ്ണാശുപത്രി, കോയമ്പത്തൂരിൽ വെച്ച് സൗജന്യമായി ശസ്ത്രക്രിയ ചെയ്തു കൊടുക്കുന്നതാണ്.

മഹോത്സവ ദിവസം 7 ന് വൈകുന്നേരം ഗുളികൻ വെള്ളാട്ടം, ഭഗവതി വെള്ളാട്ടം, രാത്രി ഗംഭീര കരിമരുന്ന്പ്രയോഗവും സവിശേഷതയാർന്ന മീനമൃത് എഴുന്നള്ളത്തും ഉണ്ടായിരിക്കും. ഉത്സവ ദിവസങ്ങളിലെല്ലാം വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടം (5 -1- 24 ഒഴികെ) ഉണ്ടായിരിക്കും. 5ന് ഗസ്ഥാനത്ത് നിവേദ്യവും പൂജയും വൈകുന്നേരം സർപ്പബലിയും നടക്കും. ജനുവരി 8 ന് പുലർച്ചെ 4 മണിക്ക് ഗുളികൻ തിറ, 5 മണിക്ക് തിരുവപ്പന വെള്ളാട്ടം, രാവിലെ 8 മണിക്ക് എടലാപുരത്ത് ചാമുണ്ഡിയുടെ തിറയും, വൈകുന്നേരം ഉത്സവകൊടിയിറക്കലും നടക്കും. ഉത്സവദിവസങ്ങളിൽ രാവിലെ പ്രഭാത ഭക്ഷണവും ഉച്ചയ്ക്കും രാത്രിയിലും അന്നദാനവും ഉണ്ടായിരിക്കും.

 8 ദിവസം നീണ്ടുനിൽക്കുന്ന തിരുവപ്പന മഹോത്സവാഘോഷ പരിപാടികളുടെ ഉദ്ഘാടനം ജനുവരി 1ന് ഞായറാഴ്ച രാവിലെ 10 മണിക്ക്  നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രമേശന്റെ അധ്യക്ഷതയിൽ ചേരുന്ന കെ.വി സുമേഷ് എം.എൽഎ  നിർവ്വഹിക്കും. 



.

Previous Post Next Post