ക്രിസ്തുമസ്-ന്യൂ ഇയര്‍ ഖാദി മേള തുടങ്ങി
കണ്ണൂർ :- കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസും പയ്യന്നൂര്‍ ഖാദി കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ക്രിസ്തുമസ്-ന്യൂ ഇയര്‍ ഖാദി മേള തുടങ്ങി. ഖാദി ഗ്രാമ സൗഭാഗ്യയില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ്ബാബു എളയാവൂര്‍ അധ്യക്ഷത വഹിച്ചു. ശ്രീപുരം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോയ് കട്ടിയാങ്കല്‍ ആദ്യവില്പന ഏറ്റുവാങ്ങി. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഡയറക്ടര്‍ സി സുധാകരന്‍, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസര്‍ കെ ജിഷ, പയ്യന്നൂര്‍ ഖാദി കേന്ദ്രം പ്രോജക്ട് ഓഫീസര്‍ എസ് ഷിഹാബുദ്ധീന്‍, പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ കെ വി രാജേഷ്, പയ്യന്നൂര്‍ ഖാദി കേന്ദ്രം വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ കെ വി ഫാറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു. ശബരിമല മണ്ഡലകാലം പ്രമാണിച്ച് അയ്യപ്പഭക്തര്‍ക്കാവശ്യമായ ബാഗുകള്‍, ഇരുമുടി, സഞ്ചി, ബെഡ്ഷീറ്റ് എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ജനുവരി ആറ് വരെ ഖാദിക്ക് 30% വരെ സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും.