കണ്ണൂർ :- ജില്ലാ പഞ്ചായത്തിന്റെ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കുള്ള പ്രഭാത ഭക്ഷണം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പടിയൂര്‍ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു.
2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ആറ് സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഒമ്പത് മണിക്കാണ് പ്രഭാത ഭക്ഷണം നല്‍കുക. ശനിയാഴ്ച ക്ലാസ്സുണ്ടെങ്കില്‍ ചൊവ്വാഴ്ചത്തെ മെനു പ്രകാരം ഭക്ഷണം നല്‍കും. കുടുംബശ്രീ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളുകളിലെ മോണിറ്ററിങ് കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീക്ക് തുക അനുവദിക്കുക. തിങ്കള്‍- പുട്ട് ഒരു കഷ്ണം, കടലക്കറി, പാല്‍ 150 എംഎല്‍, ചൊവ്വ- ഇഡ്ഡലി രണ്ട് എണ്ണം, ചട്ണി, പുഴുങ്ങിയ നേന്ത്രപ്പഴം (പകുതി), പാല്‍ 150 എംഎല്‍, ബുധന്‍- ദോശ രണ്ട് എണ്ണം, ചെറുപയര്‍, പാല്‍ 150 എംഎല്‍, വ്യാഴം- ഇഡ്ഡലി രണ്ട് എണ്ണം, ചട്ണി, പുഴുങ്ങിയ മുട്ട, പാല്‍ 150 എംഎല്‍, വെള്ളി- ഉപ്പ്മാവ്(100എംഎല്‍), കടലക്കറി, പാല്‍ 150 എംഎല്‍ എന്നീ മെനു പ്രകാരമാണ് ഭക്ഷണം നല്‍കുന്നത്. പാല ജി എച്ച് എസ് എസ്, മണത്തണ ജി എച്ച് എസ് എസ്, പടിയൂര്‍ ജി എച്ച് എസ് എസ്, കരിക്കോട്ടക്കരി സെന്റ് തോമസ് എച്ച് എസ് എസ്, കുന്നോത്ത് സെന്റ് ജോസഫ് എച്ച് എസ് എസ്, കേളകം സെന്റ് തോമസ് എച്ച് എസ് എസ് എന്നീ സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷ അഡ്വ.കെ കെ രത്‌നകുമാരി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, പടിയൂര്‍-കല്യാട് പഞ്ചായത്ത് പ്രസിഡണ്ട് ബി ഷംസുദ്ദീന്‍, ജില്ലാ പഞ്ചായത്ത് അംഗം എന്‍ പി ശ്രീധരന്‍, പ്രിന്‍സിപ്പല്‍ കെ പ്രേമരാജന്‍, ഹെഡ്മിസ്ട്രസ് എ ഡി ഓമന, ഐടിഡിപി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ബിന്ദു, പി ടി എ പ്രസിഡണ്ട് എം സന്തോഷ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി തുടങ്ങിയവര്‍ പങ്കെടുത്തു.