നാറാത്ത് :- വികസിത് ഭാരത് സങ്കല്പ് യാത്ര നാറാത്ത് പഞ്ചായത്തിലെത്തി. കണ്ണാടിപ്പറമ്പ് ടൗണിൽ നടന്ന ചടങ്ങിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.റഷീദ യാത്ര ഉദ്ഘാടനം ചെയ്തു. ലീഡ് ജില്ലാ മാനേജർ ഇ.പ്രശാന്ത് അധ്യക്ഷനായി. വിവിധ പദ്ധതികളെക്കുറിച്ച് വിദഗ്ധർ ക്ലാസെടുത്തു.
ഗ്രാമീണ ബാങ്ക് മാനേജർ പി.കെ നീതു സങ്കൽപ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കണ്ണാടിപ്പറമ്പ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ സി.സതീശൻ, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ മോഹനൻ എന്നിവർ സംസാരിച്ചു.