ഉദയജ്യോതി സ്വയം സഹായ സംഘം നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു


കൊളച്ചേരി :- 
കൊളച്ചേരി ഉദയജ്യോതി സ്വയം സഹായ സംഘത്തിൻ്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.  കൊളച്ചേരി പള്ളിപ്പറമ്പ് മുക്കിലെ ഉദയജ്യോതി ഹാളിൽ വച്ച് നടന്നു. ക്യാമ്പിൽ നൂറോളം പേർ പരിശോധനയ്ക്ക് എത്തിച്ചേർന്നു.കണ്ണടകൾ ക്യാമ്പ് പാക്കേജ് നിരക്കിൽ നിരവധി പേർക്ക് ലഭ്യമാക്കി. 

ക്യാമ്പിന് സംഘം പ്രസിഡൻറ് അഡ്വ.സി ഒ ഹരീഷ്, സെക്രട്ടറി കെ പി മഹീന്ദ്രൻ, സി കെ സുരേഷ് ബാബു മാസ്റ്റർ, സി ഒ മോഹനൻ, എം ധനേഷ്, രതീഷ് എം ,മഹേഷ് കെ പി എന്നിവർ നേതൃത്വം നൽകി.








Previous Post Next Post