കുറ്റ്യാട്ടൂർ :- ദ്രുതവാട്ടം രൂക്ഷമായ പഴശ്ശിയിലെ ഏക്കോട്ടില്ലത്തെ നാരായണൻ നമ്പൂതിരിയുടെ കുരുമുളക് തോട്ടത്തിൽ കൃഷി ഓഫീസർ എ.കെ സുരേഷ് ബാബു, വാർഡ് മെമ്പർ യൂസഫ് പാലക്കൽ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ഒരേക്കറോളം സ്ഥലത്ത് നാരായണൻ നമ്പൂതിരി കുരുമുളക് കൃഷി നടത്തി വരുന്നുണ്ട്. ഉദയൻ അടിച്ചേരി കേശവൻ നമ്പൂതിരി ഒപ്പമുണ്ടായിരുന്നു.
പ്രശ്നത്തിന് പരിഹാര മാർഗങ്ങൾ നിർദ്ദേശിച്ചു. വള പ്രയോഗ സമയത്ത് ട്രൈകോഡെർമ ചേർത്ത ചാണകം തടത്തിൽ ചേർക്കുക, കുമിൾ നാശിനികളായ, കോപ്പർ ഓക്സി ക്ലോറൈഡ്, അക്കോമിൻ തുടങ്ങിയവ 2 മില്ലി / ഒരുലിറ്റർ അനുപാത്വത്തിൽ ചേർത്ത് തളിച്ച് കൊടുക്കുകയും, തടത്തിൽ ഒഴിച്ച് കൊടുക്കുകയും ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു.