SYS കണ്ണൂർ ജില്ലാ കമ്മിറ്റി 'റൗണ്ട് ടേബിൾ' വർക്ക് ഷോപ്പ് സംഘടിപ്പിച്ചു


കണ്ണൂർ :- എസ് .വൈ.എസ് കണ്ണൂർ ജില്ലാ കമ്മിറ്റി സാമൂഹികം ഡയരക്ടറേറ്റിന് കീഴിൽ റൗണ്ട് ടേബിൾ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. കണ്ണൂർ അൽ അബ്റാറിൽ നടന്ന വർക്ക് ഷോപ്പ് മുഹമ്മദ്‌ റഫീഖ് അമാനിയുടെ അദ്ധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ സെക്രട്ടറി നിസാർ അതിരകം ഉദ്ഘാടനം ചെയ്തു.

പി.സി മഹമൂദ് മാസ്റ്റർ മൈലുള്ളി മൊട്ട, അംജദ് മാസ്റ്റർ മാസ്റ്റർ പാലത്തുങ്കര എന്നിവർ വിഷയാവതരണം നടത്തി. സോൺ പ്രൊജക്റ്റ് ഇനിഷ്യേറ്റീവ്, അതിഥി തൊഴിലാളികൾക്കുള്ള പഠന കേന്ദ്രം, ഭിന്ന ശേഷിക്കാരുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ എന്നിവയിൽ വിശദമായ പദ്ധതി പഠനങ്ങൾ നടന്നു.

Previous Post Next Post