ബജറ്റ് സമ്മേളനം 25 മുതൽ ; ഫെബ്രുവരി 5ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും


തിരുവനന്തപുരം :- നിയമസഭയുടെ സമ്പൂർണ ബജറ്റ് സമ്മേളനം 25 മുതൽ ചേരും. ഫെബ്രുവരി അഞ്ചിന് രാവിലെ ഒമ്പതിന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി രണ്ടിനാണ് നേരത്തേ ബജറ്റ് അവതരിപ്പിക്കാൻ ആലോചിച്ചിരുന്നത്.

കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നതിനാൽ അതനുസരിച്ചു ബജറ്റിൽ മാറ്റംവരുത്താനാണ് തീയതി മാറ്റിയതെന്നാണ് സൂചന. ഫെബ്രുവരിയിൽ ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നാൽ സഭാസമ്മേളനം നിർത്തിവെക്കാനാണ് ആലോചിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിനു ശേഷം ബജറ്റ് പാസാക്കുന്നതിനായി സഭ വീണ്ടും ചേരും.

Previous Post Next Post