ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരം നടൻ മധുവിന്


തിരുവനന്തപുരം :- നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സ്മരണയ്ക്കായി കുടുംബം ഏർപ്പെടുത്തിയ പുരസ്കാരം നടൻ മധുവിന്. ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്കാണ് പുരസ്ക‌ാരം. 50,001 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്ക‌ാരം. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഈ മാസം അവസാനം സ്പീക്കർ അഡ്വ.എ.എൻ ഷംസീർ പുരസ്‌കാരം സമ്മാനിക്കും. മധുവിൻ്റെ തിരുവനന്തപുരത്തെ വസതിയിലാണ് ചടങ്ങ്. 

Previous Post Next Post