കൊളച്ചേരി :- ആദ്യ രാഷ്ട്രീയ നാടകം പാട്ടബാക്കി 87 വർഷത്തിന് ശേഷം അരങ്ങിലേക്ക്.1937ൽ കേരള മാർക്സ് എന്നറിയപെടുന്ന കമ്യൂണിസ്റ്റ് ദാർശനികൻ കെ. ദാമോദരൻ എഴുതിയ രാഷ്ട്രീയ നാടകം പാട്ടബാക്കി കൊളച്ചേരി നാടക സംഘം അരങ്ങിലെത്തിക്കുന്നു.
നാടക പരിശീലനം ഉദ്ഘാടനം ജനുവരി 14 ന് രാവിലെ 11 മണിക്ക് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സിക്രട്ടറിയും നാടകകൃത്തുമായ എം.കെ മനോഹരൻ ഉദ്ഘാടനം ചെയ്യും. ഫെബ്രവരി അവസാനവാരത്തിൽ നാടകത്തിന്റെ ആദ്യാവതരണം നടക്കുമെന്ന് കൊളച്ചേരി നാടക സംഘം ഭാരവാഹികൾ അറിയിച്ചു.