കുറ്റ്യാട്ടൂർ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുൻ കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡണ്ട് സി.സുരേഷ് ബാബുവിന്റെ മൂന്നാം ചരമവാർഷികം ആചരിച്ചു. കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ 8 മണിക്ക് കാരാറമ്പിൽ പുഷ്പാർച്ചനയും വൈകുന്നേരം 5 മണിക്ക് കുറ്റ്യാട്ടൂർ- പള്ളിമുക്കിൽ അനുസ്മരണ സമ്മേളനവും നടന്നു.
പുഷ്പാർച്ചനക്ക് കെസി ഗണേശൻ , എൻവി നാരായണൻ ,സി.വി വിനോദ്, വി ബാലൻ, വി.രാജൻ, ഗംഗാധരൻ എംകെ, പ്രമോദ് സിവി, ശ്രീജിത്ത് എം പി, പ്രകാശൻ എന്നിവർ നേതൃത്വം നൽകി.
വൈകുന്നേരം കുറ്റ്യാട്ടൂർ പള്ളിമുക്കിൽ നടന്ന അനുസ്മരണ സമ്മേളനം മണ്ഡലം പ്രസിഡണ്ട് പി.കെ വിനോദിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി മെമ്പർ ചന്ദ്രൻ തില്ലങ്കേരി ഉൽഘാടനം ചെയ്തു മഹിളാകോൺഗ്രസ്സ് ജില്ല പ്രസിഡന്റ് ശ്രീജ മഠത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി.കൊളച്ചേരി ബ്ലോക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി ശശിധരൻ ,യൂത്ത് കോൺഗ്രസ് തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ,വി.പത്മ നാഭൻ മാസ്റ്റർ,കെ സത്യൻ,കെ.സി രമണി, , കെ.കെ നിഷ, സജിമ എം, പഞ്ചായത്ത് മെമ്പർമാരായ എ.കെ.ശശിധരൻ, യൂസഫ് പാലക്കൽ, തീർത്ഥ നാരായണൻ എം വിജയൻ, എം.കെ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സുഷാന്ത് മടപ്പുരക്കൽ പ സ്വാഗതവും പി.ബിജു നന്ദിയും പറഞ്ഞു.