വിവിധ മേളകളിൽ വിജയം കരസ്ഥമാക്കിയ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ കമ്പിൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി


കമ്പിൽ :- കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും 2023 -24 അധ്യയന വർഷത്തെ വിവിധ മേളകളിൽ 10 വിദ്യാർത്ഥികൾ സംസ്ഥാന തലത്തിൽ പങ്കെടുത്തു കൊണ്ട് എ ഗ്രേഡ് വാങ്ങി. സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത കുട്ടികളെയും കൊണ്ട് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പി ടി എ ഭാരവാഹികളും കമ്പിൽ ടൗണിലിലൂടെ ആഹ്ലാദ പ്രകടനം നടത്തി.

പ്രകടനത്തിന് ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ രാജേഷ്. കെ, ഹെഡ്മിസ്ട്രസ്  ശ്രീജ പി.എസ്, പി ടി എ പ്രസിഡണ്ട് മൊയ്‌ദു ഹാജി തുടങ്ങിയവർ നേതൃത്വം നൽകി. പ്രകടനത്തിന് ശേഷം സ്കൂൾ അങ്കണത്തിൽ പ്രതിഭകൾക്കുള്ള ആദരിക്കൽ ചടങ്ങും നടന്നു.








Previous Post Next Post