കമ്പിൽ:-അഹ് ലുസ്സുന്നയാണ് നേർവഴി എന്ന ശീർഷകത്തിൽ എസ് വൈ എസ് കമ്പിൽ സോൺ ആദർശ സമ്മേളനം സോൺ പ്രസിഡണ്ട് നസീർ സഅദിയുടെ അദ്ധ്യക്ഷതയിൽ എസ് എം എ സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദു റശീദ് ദാരിമി ഉദ്ഘാടനം ചെയ്തു. വഹാബ് സഖാഫി മമ്പാട് മുഖ്യ പ്രഭാഷണം നടത്തി.
സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തുക്കോയതങ്ങൾ, ഇഖ്ബാൽ ബാഖവി വേശാല, അബ്ദുൽ കലാം മൗലവി, മുഹമ്മദ് ബശീർ അർശദി വേശാല, സുബൈർ സഅദി പാലത്തുങ്കര, പികെ അബ്ദുറഹ്മാൻ പാലത്തുങ്കര, ഇബ്രാഹിം പാമ്പുരുത്തി, മിദ്ലാജ് സഖാഫി ചോല, ഉമർ സഖാഫി ഉറുമ്പിയിൽ, ഹസൻ അബ്ദുല്ല സഖാഫി, നിസാമുദ്ദീൻ ഫാളിലി വേശാല, അഷ്‌റഫ് ചേലേരി, മുഈനുദ്ദീൻ സഖാഫി നെല്ലിക്കപ്പാലം , മുനീർ സഖാഫി കടൂർ, അബ്ദുൽ ഖാദർ ജൗഹരി, നൗഷാദ് മൗലവി തരിയേരി, ജുബൈർ ഉറുമ്പിയിൽ, ഉവൈസ് നൂഞ്ഞേരി തുടങ്ങിയവർ സംബന്ധിച്ചു.