റേഷൻ കാർഡ് മസ്റ്ററിങ് ; 20 ശതമാനം പൂർത്തിയായി


തിരുവനന്തപുരം :- കേന്ദ്ര സർക്കാർ നിർദേശപ്രകാരം കേരളത്തിൽ ആരംഭിച്ചിട്ടുള്ള മുൻഗണനാ റേഷൻ കാർഡ് അംഗങ്ങളുടെ ഇ കെവൈസി (ഓൺലൈനായി ഉപയോക്ത‌ാവിനെ തിരിച്ചറിയുക) ബയോ മസ്റ്ററിങ് ഇതുവരെ 20% പേർ പൂർത്തിയാക്കി. മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള 41.38 ലക്ഷം മുൻഗണനാ കാർ ഡുകളിലായി 1.54 കോടി അംഗങ്ങൾ ഉള്ളതായാണു കണക്ക്. റേഷൻ കടകളിലെ ഇ പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ച് ബയോമെട്രിക് വിവരങ്ങൾ ഉറപ്പാക്കുന്നതാണ് ഇ കെവൈസി.

ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് നൽകിയിരിക്കുന്ന നിർദേശങ്ങൾ

. മഞ്ഞ, പിങ്ക് കാർഡുകളിലെ എല്ലാ അംഗങ്ങളും ഇ കെവൈസി മസ്‌റ്ററിങ് പൂർത്തിയാക്കണം.

. അവസാനദിവസം മാർച്ച് 18 

. കിടപ്പുരോഗികളുടെ ബയോമെട്രിക് വിവരങ്ങൾ വീടുകളിലെത്തി രേഖപ്പെടുത്തുന്നത് അടുത്ത ഘട്ടത്തിൽ പരിഗണിക്കും.

. കുട്ടികൾ 5 വയസ്സിലുള്ള നിർബന്ധിത ആധാർ ബയോമെട്രിക് അപ്ഡേഷൻ നടത്തിയെങ്കിൽ മാത്രമേ ഇ കെവൈസി പുതുക്കാൻ സാധിക്കൂ.

. മസ്‌റ്ററിങ് വേഗത്തിലാക്കാൻ മാർച്ച് 15 മുതൽ 17 വരെ താലൂക്ക്‌തല ക്യാംപുകൾ നടത്തും. വിരലടയാളത്തിനു പുറമേ കൃഷ്ണമണി സ്‌കാൻ ചെയ്തും അവിടെ വിവരങ്ങൾ ശേഖരിക്കുന്നത് ആലോചനയിൽ.

Previous Post Next Post