തെരുവുനായ ശല്യം ; അന്തിമവാദം കേൾക്കുന്നത് നീട്ടി


കണ്ണൂർ :- ആക്രമണകാരികളായ തെരുവുനായ്ക്കളെ ഇല്ലായ്‌മ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് നൽകിയ ഹർജിയിൽ സുപ്രീംകോടതി 4 ആഴ്‌ചയ്ക്കു ശേഷം അന്തിമവാദം കേൾക്കും. ഇന്നലെ അന്തിമവാദം കേൾക്കാനിരുന്നെങ്കിലും അനിമൽ വെൽഫെയർ ബോർഡ് അഭിഭാഷകയ്ക്ക് കോടതിയിൽ ഹാജരാകാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാദം കേൾക്കൽ 4 ആഴ്ച‌യ്ക്കു ശേഷം നടത്താമെന്ന് സുപ്രീംകോടതി നിർദേശിച്ചത്. തെരുവുനായ പ്രശ്‌നം പരിഹരിക്കാൻ മാർഗരേഖ പുറത്തിറക്കുമെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

Previous Post Next Post