വന്യജീവി ആക്രമണം ; കൊല്ലപ്പെട്ടത് 909 പേർ, നഷ്ടപരിഹാരം ലഭിച്ചത് 706 കുടുംബങ്ങൾക്ക്


തിരുവനന്തപുരം :- വനംമന്ത്രി നിയമസഭയിൽ വെച്ച കണക്കുപ്രകാരം എട്ടുവർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ 909 പേർ കൊല്ലപ്പെട്ടെങ്കിലും നഷ്ടപരിഹാരം ലഭിച്ചത് 706 പേർക്കുമാത്രം. 7492 പേർക്ക് പരിക്കേറ്റെങ്കിലും 6059 പേർക്ക് മാത്രമാണ് ചികിത്സച്ചെലവ് ലഭിച്ചത്. 2016 മുതൽ 2023 വരെ സംസ്ഥാനത്ത് 55,839 വന്യജീവി ആക്രമണങ്ങളുണ്ടായി.

കഴിഞ്ഞ ദിവസം മാനന്തവാടിയിലുണ്ടായ സംഭവം കൂടിയായപ്പോൾ മരിച്ചവരുടെ എണ്ണം 910 ആയി. 2021-22 സാമ്പത്തികവർഷം വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുകയും കൃഷി നശിക്കുകയും ചെയ്ത 1191 പേർക്ക് ഇനിയും നഷ്ടപരിഹാരം നൽകാനുണ്ട്. 2022-23 ൽ 2222 പേർക്ക് നഷ്ടപരിഹാരം ലഭിക്കാനുണ്ട്. 2023-24ൽ ഇതുവരെ അപേക്ഷിച്ചവരിൽ 3360 പേർക്കും നഷ്ടപരിഹാരം നൽകിയിട്ടില്ല. മതിയായ ഫണ്ടില്ലാത്തത്, വ്യക്തമായ രേഖകൾ സമർപ്പിക്കാൻ കഴിയാത്തത്, മരിച്ചയാളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ, നടപടിക്രമം പാലിച്ച് സമയത്ത് അപേക്ഷ നൽകാൻ കഴിയാത്ത സാഹചര്യം തുടങ്ങിയ കാരണങ്ങളും നഷ്ടപരിഹാരം വൈകുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.

Previous Post Next Post