തിരുവനന്തപുരം :- സംസ്ഥാനത്ത് രണ്ടു മാസത്തെ ക്ഷേമ പെൻഷൻ കുടിശിക ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപു നൽകും. സിപിഎം സംസ്‌ഥാന കമ്മിറ്റി യോഗത്തിന്റേതാണു തീരുമാനം. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെ ആറു മാസത്തെ സാമൂഹിക ക്ഷേമ പെൻഷൻ ഇപ്പോൾ കുടിശികയാണ്. ഇതിൽ രണ്ടു മാസത്തേതാണ് കൊടുക്കാൻ തീരുമാനമായത്.