കുറ്റ്യാട്ടൂർ :- കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിച്ച് നൽകുന്നതിന് വേണ്ടി കേശദാനം നടത്തി മാതൃകയായി നിവേദ്യ. റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് മയ്യിലിൽ പ്രവർത്തിക്കുന്ന ഒലീവ് ബ്യൂട്ടി പാർലറിൽ എത്തിയാണ് നിവേദ്യ മുടി നൽകിയത്.
കുറ്റ്യാട്ടൂർ പഴശ്ശിയിലെ രാമകൃഷ്ണൻ - ഷീജ ദമ്പതികളുടെ മകളാണ്.