കൊളച്ചേരി:-കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പുതുതായി പ്രഖ്യാപിച്ച ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും മണ്ഡലം തല ശില്പശാലയും കെപിസിസി അംഗവും ഡിസിസിയുടെ സംഘടനാകാര്യ സെക്രട്ടറിയുമായ കെ സി മുഹമ്മദ് ഫൈസൽ കമ്പിൽ എം എൻ ചേലേരി സ്മാരകം മന്ദിരത്തിൽ ഉദ്ഘാടനം ചെയ്തു.
നമ്മുടെ രാജ്യവും ലോകത്തെമ്പാടുമുള്ള ജനാധിപത്യവിശ്വാസികളും ഭാരതത്തിൻറെ ജനാധിപത്യവും മതേതരത്വവും നിലനിർത്തുന്നതിനുവേണ്ടിയുള്ളപോരാട്ടത്തിന്റെ ഭാഗമായി 2024 ൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ ഏറെ ആശങ്കയോടുകൂടിയാണ് നോക്കിക്കാണുന്നത് എന്ന് അദ്ദേഹം സൂചിപ്പിച്ചു. വളരെ കരുതലോടുകൂടി വോട്ടവകാശം വിനിയോഗിക്കുന്നതിനും വോട്ടർമാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനും നമുക്ക് സാധിക്കാതെ വന്നാൽ കനത്ത വില കൊടുക്കേണ്ടി വരും എന്ന്അദ്ദേഹംസൂചിപ്പിച്ചു. തിരെഞ്ഞെടുപ്പിന് വേണ്ടിയുള്ള മുന്നൊരുക്കമാണ് ഇത്തരം ശില്പശാലകളിൽ കൂടി പാർട്ടി ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു.
എളയാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ മുൻപ്രസിഡണ്ട് സുധീഷ്മുണ്ടേരി ക്ലാസ് എടുത്തു. ബ്ലോക്ക് പ്രസിഡണ്ട് കെപി ശശിധരൻ കൊയിലേരിയൻ ദാമോദരൻ, കെഎംശിവദാസൻ ,കെ.ബാലസുബ്രഹ്മണ്യൻ,സുനിതഅബൂബക്കർ, എ. ഭാസ്കരൻ, കെ. ബാബുതുടങ്ങിയവർസംസാരിച്ചു.