കുറ്റ്യാട്ടൂർ പഴശ്ശിയിലെ വയലോരം റോഡിന്റെ ആദ്യഘട്ട പ്രവൃത്തിക്ക് തുടക്കമായി


കുറ്റ്യാട്ടൂർ :- പഴശ്ശി വയലോരം റോഡ് യാഥാർത്ഥ്യമാകുന്നു. പൊറോളം റോഡിൽ നിന്ന് കേറാട് വഴി പൊന്തയാട്ട് -  എക്കോട്ടില്ലം റോഡ് -  ഇടിക്കുന്ന് വഴി പഴശ്ശി സ്കൂളിന് സമീപം വരെ ബന്ധിപ്പിക്കുന്ന വയലോരം റോഡ്  യാത്രായോഗ്യമാക്കുന്നതിനു വേണ്ടി അളന്ന് കുറ്റിയടിച്ചു. ഈ പ്രദേശവാസികളുടെ ദീർഘകാലത്തെ ആഗ്രഹമായിരുന്നു ഈ റോഡ്.

നാട്ടുകാരുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ യൂസഫ് പാലക്കൽ,  മുൻ മെമ്പർ ലക്ഷ്‌മണൻ മാസ്‌റ്റർ, ടി.ഒ നാരായണൻ കുട്ടി,  ഉമേശൻ ഇ.കെ, രവീന്ദ്രൻ കണ്ടക്കൈ, രമേശൻ തോപ്രത്ത്, ജയൻ, രതീഷ്, ഗോപി ആലാട്ട് , പ്രേമൻ കേറാട്ട് , സന്തോഷ് ദിവാകരൻ നമ്പൂതിരി, സന്തോഷ് എന്നിവരും പങ്കെടുത്തു.

Previous Post Next Post