തളിപ്പറമ്പ് സ്വദേശിയെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി 6 ലക്ഷം രൂപ കവർന്നു ; സംഘത്തിലെ ഒരാൾ പിടിയിൽ


വളപട്ടണം :- ബാങ്കിൽ പണയം വെച്ച സ്വർണമെടുക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ച് തളിപ്പറമ്പ് സ്വദേശിയെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ആറര ലക്ഷം കവർന്ന സംഘത്തിലെ ഒരാൾ പിടിയിൽ. തലശ്ശേരി സ്വദേശി പി.അഷറഫിനെ (40) ആണ് വളപട്ടണം പോലീസ് അറസ്റ്റു ചെയ്തത്. തളിപ്പറമ്പ് കീഴാറ്റൂർ സ്വദേശി കെ.എം അഗസ്റ്റിന്റെ പണമാണ് കവർന്നത്. കഴിഞ്ഞ ദിവസം പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപമാണ് സംഭവം.

ബാങ്കിൽ പണയം വെച്ച 97 ഗ്രാം സ്വർണം എടുക്കാൻ സഹായം തേടി കെ.മൻസൂർ സ്കൂട്ടറിൽ അഗസ്റ്റിനെ കൊണ്ടു പോയതാണെന്നാണ് പരാതി. മുൻപ് ഇങ്ങനെ സഹായിച്ചിരുന്നു. പഞ്ചായത്തോഫീസിന് മുൻപിൽ വെച്ച് കൂട്ടുപ്രതി അഷറഫിൻ്റെ സഹായത്തോടെ അഗസ്റ്റിൻ്റെ 6.5 ലക്ഷം തട്ടിയെടുക്കുകയും രക്ഷപ്പെടുകയും ചെയ്തെന്ന് വളപട്ടണം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മൻസൂറിനായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. അഷ്റഫിനെ റിമാൻഡ് ചെയ്തു.

Previous Post Next Post