പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു


ഇരിക്കൂർ :- പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന ചൂളിയാട് ബൈത്തുൽ ഇസ്സയിൽ കെ.കെ.ജമീല (47) മരണപ്പെട്ടു. കഴിഞ്ഞ മാസം 27 നാണ് വീട്ടുമുറ്റത്തെ ചെടിച്ചട്ടിയിൽ വെള്ളം ഒഴിച്ചു കൊണ്ടിരിക്കെ ജമീലയുടെ കയ്യിൽ പാമ്പ്കടിയേറ്റത്. കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജമീല ഇന്നലെ ഉച്ചയോടെ മരണപ്പെടുകയായിരുന്നു. പി.പി മമ്മുവിന്റെയും കെ.കെ ഖദീജയുടെയും മകളാണ്.

ഭർത്താവ് : കരിയിൽ ശാദുലി (മുസ്‌ലിം ലീഗ് മലപ്പട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ്).

മക്കൾ : ജസീല (വനിത ലീഗ് മലപ്പട്ടം പഞ്ചായത്ത് സെക്രട്ടറി), ജൗഹർ (സൗദി അറേബ്യ), ജാസ്‌മിൻ.

മരുമക്കൾ : ലത്തീഫ് (സൗദി അറേബ്യ), സാജിന, ഇസ്‌മായിൽ (ഒമാൻ).

 സഹോദരങ്ങൾ : അബൂബക്കർ, ഹസ്സൻ, മറിയം 

Previous Post Next Post