ബി.പി.എൽ , എ.എ.വൈ കാർഡുകൾക്ക് മസ്റ്ററിങ്


തിരുവനന്തപുരം :- സംസ്ഥാനത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെ (ബി.പി.എൽ), അന്ത്യോദയ അന്നയോജന (എ.എ. വൈ) റേഷൻ കാർഡുടമകൾക്ക് മസ്റ്ററിങ് സമ്പ്രദായം (ജീവിച്ചിരിക്കുന്നുവെന്നും അർഹരാണെന്നും ഉറപ്പാക്കൽ) നടപ്പാക്കാൻ തീരുമാനം. തിങ്കളാഴ്ച സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. ഡി. സജിത്ത് ബാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് റേഷൻ തിരിമറി തടയാനുള്ള തീരുമാനം കൈക്കൊണ്ടത്.

കാർഡുകൾക്ക് പഞ്ചായത്തടിസ്ഥാനത്തിലാണ് മസ്റ്ററിങ്ങിന് നടത്തുക. ആധാർ അടിസ്ഥാനമാക്കി ബയോമെട്രിക് സംവിധാനത്തിലൂടെ ഉടമകളുടെ മസ്റ്ററിങ് നടത്തുന്നതോടെ ബി.പി. എൽ, എ.എ.വൈ കാർഡുകളുടെ ദുരുപയോഗം പൂർണമായും തടയാമെന്ന് വകുപ്പ് കണക്കുകൂട്ടുന്നു.

Previous Post Next Post