പള്ളിപ്പറമ്പ്:-കോടിപ്പൊയിൽ ശാഖ മുസ്ലിം ലീഗ് സമ്മേളനവും ഇ അഹമദ് സ്മാരക സൗധം ഉദ്ഘാടനവും ഫെബ്രവരി 13,14 തീയ്യതികളിൽ കോടിപ്പൊയിൽ പോക്കർ പാലത്തുങ്കര നഗറിൽ നടക്കും.
ഫെബ്രവരി 13 വൈകുന്നേരം 6.30ന് വിദ്യാർത്ഥി യുവജന സംഗമവും ഷുക്കൂർ അനുസ്മരണവും നടക്കും. പരിപാടിയിൽ ശാഖ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് കെ ഹക്കീമിൻ്റെ അദ്ധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി ഉദ്ഘാടനം ചെയ്യും. ജംഷീർ ആലക്കോട് മുഖ്യ പ്രഭാഷണം നടത്തും.
സിറാജ് കണ്ടക്കൈ, പി പി അബ്ദു, ശിഹാബ് എം കെ, സുബൈർ പാലത്തുങ്കര, സി കെ ലഥീഫ്, റംഷാദ് കെ കെ എന്നിവർ ആശംസ പ്രസംഗം നടത്തും.റാസിം പാട്ടയം സ്വാഗതവും, റുഫൈദ് സി കെ നന്ദിയും പറയും.