മയ്യിൽ :- വനിതാ ദിനത്തിൽ മയ്യിൽ സി.ആർ സി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ ആറാം മൈയിലിലെ 107 വയസ്സ് തികഞ്ഞ എ.പി പാർവ്വതി അ മ്മയെ വീട്ടിലെത്തി ആദരിച്ചു. സി.ആർ.സിക്കു വേണ്ടി വൈസ് പ്രസിഡന്റ് കെ.വി യശോദ ടീച്ചറും വനിതാ വേദിക്ക് വേണ്ടി കൺവീനർ സീന ഗിരീഷും മുത്തശ്ശിയെ പൊന്നാടയണിയിച്ച് ആദരിച്ചു.
പാർവ്വതിയമ്മയുടെ മകൻ കെ.ബാലകൃഷ്ണന്റെ (Rtd Excise) വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ നിരവധി വനിതാ വേദി പ്രവർത്തകർക്കൊപ്പം CRC ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.