പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും 10 കോടി യൂണിറ്റിനു മുകളിൽ


തിരുവനന്തപുരം :- സംസ്‌ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും 10 കോടി യൂണിറ്റിൽ കൂടുതലായി. തിങ്കളാഴ്ച‌ത്തെ ഉപയോഗം 10.01446 കോടി യൂണിറ്റ് ആയിരുന്നു. അവധി ദിവസമായ ഞായറാഴ്ച വൈദ്യുതി ഉപയോഗം 10 കോടിയിൽ താഴെയെത്തിയിരുന്നു.

തിങ്കളാഴ്‌ച ഉപയോഗിച്ചതിൽ 8.41246 കോടി യൂണിറ്റും പുറത്തുനിന്നു വാങ്ങിയതാണ്. ജലവൈദ്യുതിയുടെ ഉൽപാദനം 1.37989 കോടി യൂണിറ്റ് ആയിരുന്നു. ഡാമുകളിലെ ജലം 50% ആയി കുറഞ്ഞു. ഉയർന്ന വിലയ്ക്ക് പവർ എക്സ്ചേഞ്ചിൽ നിന്ന് ഉൾപ്പെടെ അധിക വൈദ്യുതി വാങ്ങിയാണു സംസ്ഥാനത്തു വിതരണം ചെയ്യുന്നത്.

Previous Post Next Post