ന്യൂഡൽഹി :- ഫെയ്‌സ്‌ബുക്, ഇൻസ്‌റ്റഗ്രാം എന്നിവയിലൂടെ തെരഞ്ഞെടുപ്പുകാലത്തു തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതു കർശനമായി തടയുമെന്നു സമൂഹമാധ്യമ കമ്പനിയായ മെറ്റ വ്യക്തമാക്കി. തെറ്റിദ്ധാരണാ ജനകമായതോ വിദ്വേഷപരമായതോ ആയ ഉള്ളടക്കങ്ങളും വ്യാജവാർത്തകളും കണ്ടെത്താനും നീക്കം ചെയ്യാനുമായി വസ്തുത പരിശോധനാ വിഭാഗത്തിനു രൂപം നൽകിയതായും മെറ്റ അറിയിച്ചു.
ഗൂഗിൾ, ഓപ്പൺ എഐ, മൈക്രോസോഫ്റ്റ് എഐ (നിർമിത ബുദ്ധി) എന്നിവയിലൂടെ ലഭ്യമാക്കുന്ന ചിത്രങ്ങളും മറ്റും യഥാർഥ ദൃശ്യങ്ങളാണെന്ന വ്യാജേന പ്രചരിപ്പിക്കുന്നതു കർശനമായി നിരീക്ഷിക്കും. ഇത്തരം ചിത്രങ്ങൾ എഐ നിർമിതമാണെന്നു മുദ്ര വയ്ക്കുകയും ചെയ്യും.