200 കോടി ; ചരിത്രനേട്ടവുമായി മഞ്ഞുമ്മൽ ബോയ്സ്


കൊച്ചി :- മലയാളത്തിൽ ആദ്യമായി 200 കോടി നേടുന്ന സിനിമയെന്ന ബഹുമതി 'മഞ്ഞുമ്മൽ ബോയ്‌സി'ന്. '2018'-നെ മറികടന്ന് മലയാളത്തിലെ പണംവാരിപ്പടങ്ങളിൽ ഒന്നാമതെത്തിയതിനു തൊട്ടുപിന്നാലെയാണ് ചരിത്രനേട്ടം.

തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ മലയാള ചിത്രവും മഞ്ഞുമ്മൽ ബോയ്സ് ആണ്. 50 കോടിയിലധികം രൂപയാണ് ഡബ് ചെയ്യാതെ മലയാളത്തിൽത്തന്നെ പ്രദർശനത്തിനെത്തിയ ചിത്രം തമിഴകത്തു നിന്ന് നേടിയത്. അമേരിക്കയിൽ ആദ്യമായി 10 ലക്ഷം ഡോളർ നേടിയ മലയാള ചിത്രമെന്ന നേട്ടവും സൗബിൻ ഷാഹിറും പിതാവ് ബാബു ഷാഹിറും മാനേജർ ഷോൺ ആന്റണിയും ചേർന്ന് നിർമിച്ച ഈ സിനിമയ്ക്കു തന്നെ. കർണാടകയിലും വൻഹിറ്റാണ്.

ഫെബ്രുവരി 22-നാണ് ചിത്രം റിലീസ് ചെയ്തത്. 175 കോടി നേടിയ '2018' ആയിരുന്നു ഇതുവരെ മലയാളത്തിൽ ഏറ്റവുമധികം വരുമാനം നേടിയ സിനിമ. മഞ്ഞുമ്മൽ ബോയ്സിന്റെ തെലുഗു മൊഴി മാറ്റപ്പതിപ്പ് പ്രദർശനത്തിനൊരുങ്ങുകയാണ്.

Previous Post Next Post