തിരുവനന്തപുരം :- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്‌പ്) 150 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ.എൻ ബാലഗോപാൽ. കഴിഞ്ഞമാസം 100 കോടി നൽകിയിരുന്നു. പദ്ധതി വഴി ചികിത്സ നൽകിയതിനു സർക്കാർ, സ്വകാര്യ ആശുപത്രികൾക്കു 1200 കോടി രൂപയിലേറെ നൽകാനുണ്ട്. രണ്ടാം പിണറായി സർക്കാർ ഇതുവരെ 2695 കോടി രൂപ പദ്ധതിക്കു നൽകിയതിൽ കേന്ദ്ര വിഹിതം വർഷം 151 കോടി മാത്രമാണെന്നും മന്ത്രി അറിയിച്ചു.
സംസ്‌ഥാനത്തെ ദരിദ്രരും ദുർബലരുമായ 41.96 ലക്ഷം കുടുംബങ്ങൾക്കു വർഷം 5 ലക്ഷം രൂപയുടെ വീതം ആശുപത്രി ചികിത്സയാണ് കാസ്‌പ് വാഗ്ദാനം ചെയ്യുന്നത്. അറുനൂറിലേറെ ആശുപത്രികളിലാണ് ഈ സൗകര്യം.