തളിപ്പറമ്പിൽ വീട്ടിൽ നിന്നും 1.77 ലക്ഷം രൂപയും 6 പവൻ സ്വർണാഭരണങ്ങളും കവർന്നു


തളിപ്പറമ്പ് :- വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 1.77 ലക്ഷം രൂപയും 6 പവൻ സ്വർണാഭരണങ്ങളും കവർന്നതായി പരാതി. പട്ടുവം കടവ് കെ.എ സൈബുന്നീസയുടെ (55) വീട്ടിലാണ് കവർച്ച നടന്നത്. മാതാവ് മരണപ്പെട്ടതിനാൽ സൈബുന്നീസ 17ന് വൈകിട്ട് മകളുടെ വീട്ടിൽ പോയിരുന്നുവെന്നു പറയുന്നു. വീട്ടിൽ നടത്തുന്ന ബന്ധുക്കളുടെ ചിട്ടിയുടെ പണം ഉൾപ്പെടെയുള്ള പണമാണു വീട്ടിൽ സൂക്ഷിച്ചിരുന്നത്. ഇന്നലെ രാവിലെ 10ന് ചിട്ടിത്തുക നൽകേണ്ടതിനാൽ വീട്ടിലെത്തിയപ്പോഴാണു കവർച്ച നടന്നതായി കണ്ടത്.

പണം സൂക്ഷിച്ച് അലമാരയുടെ താക്കോൽ സമീപത്തെ അലമാരയിലാണു വച്ചിരുന്നത്. ഈ താക്കോൽ എടുത്ത് തുറന്നതാണെന്നു കരുതുന്നു. വീടിന്റെ ഗ്രിൽസിന്റെ പൂട്ട് ബലമായി തുറന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. ഇതിന് ഉപയോഗിച്ചതെന്ന് കരുതുന്ന സ്ക്രൂ ഡ്രൈവറും സമീപത്തുണ്ടായിരുന്നു. സൈബുന്നീസയുടെ പരാതിയിൽ കേസെടുത്തു.

Previous Post Next Post