കണ്ണൂർ :- തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെ ഉത്സവം പുറവൂർ ബി.എൻ തങ്കപ്പൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറി. ഉത്സവം മാർച്ച് 27ന് ആറാട്ടോടെ സമാപിക്കും.
ഇന്നുമുതൽ രാവിലെ 8.30ന് ശീവേലി എഴുന്നള്ളത്ത്, തുടർന്ന് വിശേഷാൽ പൂജകൾ, വൈകിട്ട് 5.30 മുതൽ 7 വരെ ശീവേലി എഴുന്നള്ളത്ത്, 7.30 മുതൽ 8.30 വരെ ആധ്യാത്മിക പ്രഭാഷണം, കലാപരിപാടികൾ. രാത്രി 11ന് ശ്രീഭൂതബലി, 11.30 മുതൽ ഉത്സവം എന്നിവ നടക്കും.
മാർച്ച് 26ന് രാത്രി 12ന് പള്ളിവേട്ട, മാർച്ച് 27ന് വൈകിട്ട് 4ന് ആറാട്ട് എഴുന്നള്ളത്ത് പയ്യാമ്പലം കടലിലേക്ക് നടത്തും. ആറാട്ട് ചടങ്ങുകൾക്ക് ശേഷം തിരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നടക്കും. തുടർന്ന് നൃത്തനൃത്യങ്ങൾ. ഇന്നലെ കക്കാട് തുളിച്ചേരി ഉത്സവ കമ്മിറ്റി വകയായിരുന്നു ഉത്സവം.
ഇന്ന് ചൊവ്വ, നാളെ ഉദയംകുന്ന്, ചിറക്കൽ, കൊറ്റാളി, 23ന് തളാപ്പ്, 24ന് പയ്യാമ്പലം, താളിക്കാവ് കാനത്തൂർ, താവക്കര കന്റോൺമെന്റ്, കാംബസാർ ഈസ്‌റ്റ് ആൻഡ് വെസ്റ്റ്, 25ന് അഴീക്കോട്, അലവിൽ, ആറാംങ്കോട്ടം, പുതിയാപ്പറമ്പ്, അഴീക്കൽ, 26ന് ചാലാട് എന്നീ ഉത്സവ കമ്മിറ്റികളുടെ വകയായി ഉത്സവം നടക്കും.