ലോക്സഭാ തിരഞ്ഞെടുപ്പ് ; അന്തിമ വോട്ടർപട്ടിക ഏപ്രിൽ 4 ന്


തിരുവനന്തപുരം :- ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഏപ്രിൽ 4നു പ്രസിദ്ധീകരിക്കും. പുതുതായി പേരു ചേർക്കേണ്ടവരും സ്‌ഥലം മാറ്റേണ്ടവരും ഈ മാസം 25ന് അകം അപേക്ഷിച്ചാൽ പട്ടികയിൽ ഇടം നേടാം.

സ്ഥാനാർഥികൾ നാമനിർദേശ പത്രിക നൽകേണ്ട അവസാന ദിവസമായ ഏപ്രിൽ 4 വരെ പേരു ചേർക്കാമെങ്കിലും അപേക്ഷ പരിശോധിക്കാൻ 10 ദിവസമെങ്കിലും വേണ്ടതിനാൽ 25നു മുൻപെങ്കിലും അപേക്ഷിക്കുകയാണ് ഉചിതമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് എം.കൗൾ പറഞ്ഞു.

Previous Post Next Post