സൗജന്യമായി ആധാർ പുതുക്കൽ 3 മാസത്തേക്കുകൂടി നീട്ടി


കൊച്ചി :- ആധാർ കാർഡിലെ തിരിച്ചറിയൽ, വിലാസ രേഖകളിൽ മാറ്റമുണ്ടെങ്കിൽ സൗജന്യമായി പുതുക്കാനുള്ള അവസരം യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 3 മാസത്തേക്കുകൂടി നീട്ടി. ജൂൺ 14 വരെ രേഖകൾ മൈ ആധാർ പോർട്ടലിൽ സൗജന്യമായി പുതുക്കാം. 10 വർഷം പിന്നിട്ട കാർഡുകളുടെ നിർബന്ധ പുതുക്കലും സൗജന്യമായി ചെയ്യാം.

അക്ഷയകേന്ദ്രങ്ങളിലെത്തി 50 രൂപ ഫീസ് നൽകിയും ആധാർ പുതുക്കാം.  5 വയസ്സു പൂർത്തിയായവരുടെയും 15 വയസ്സ് പിന്നിട്ടവരുടെയും ബയോമെട്രിക് രേഖകളും ഫോട്ടോയും നിർബന്ധമായും പുതുക്കണം. ഇതു പോർട്ടലിൽ നേരിട്ടു ചെയ്യാനാകില്ല. ഈ സേവനം അക്ഷയകേന്ദ്രങ്ങളിൽ ലഭ്യമാണ്.

Previous Post Next Post