സ്കൂൾ പരീക്ഷാ മൂല്യനിർണ്ണയം ഏപ്രിൽ 3 ലേക്ക് മാറ്റി


തിരുവനന്തപുരം :- എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ മൂല്യനിർണയം തുടങ്ങുന്നത് ഏപ്രിൽ മൂന്നിലേക്കു മാറ്റി. നേരത്തെ ഒന്നിനു തുടങ്ങാനായിരുന്നു തീരുമാനം. ഈസ്റ്റർ വരുന്നതിനാൽ ഒന്നിന് അധ്യാപകർ ഡ്യൂട്ടിക്കു ഹാജരാവേണ്ടി വരുന്നത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

എസ്.എസ്.എൽ.സി ക്ക് 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകർ പങ്കെടുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഹയർ സെക്കൻഡറി മൂല്യനിർണയത്തിന് 77 ക്യാമ്പുകളിലായി 25,000 അധ്യാപകർ പങ്കെടുക്കും.

Previous Post Next Post