അഗസ്ത്യ ആയുർവേദ സെൻ്റർ കുറ്റ്യാട്ടൂർ അരയാൽമൊട്ടയിൽ പ്രവർത്തനമാരംഭിച്ചു

 



 


കുറ്റ്യാട്ടൂർ: : അഗസ്ത്യ ആയുർവേദ സെൻ്റർ കുറ്റ്യാട്ടൂർ അരയാൽമൊട്ടയിൽ നയര പെട്രോൾ പമ്പിനു സമീപം പ്രവർത്തനമാരംഭിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി. റെജി ഉദ്ഘാടനം നിർവ്വഹിച്ചു.

സന്ധിവേദന, നടുവേദന, കഴുത്ത് വേദന, തലവേദന എന്നിങ്ങനെയുള്ള എത്രപഴകിയ വേദനകളും ഉഴിച്ചിൽ, കിഴി, വസ്തി, ധാര എന്നീ ആയുർവേദ പ്രക്രിയയിലൂടെ ശമനം നേടാം. പഞ്ചകർമ്മ, ഫിസിയോ തെറാപ്പി എന്നിവയും  യോഗ- കരാട്ടെ പരിശീലനവും ലഭ്യമാണെന്ന് അഗസ്ത്യ ആയുർവേദ സെൻ്റർ ഉടമയും പ്രശസ്ത യോഗ കരാട്ടെ അധ്യാപകനുമായ ബാലകൃഷ്ണൻ മാസ്റ്റർ അറിയിച്ചു. ആയുർവേദ സെൻ്ററിലെ സേവനങ്ങളെപ്പറ്റി അറിയാൽ 9400644355 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ചടങ്ങിൽ വാർഡ് മെമ്പർ ശമന. കെ അധ്യക്ഷത വഹിച്ചു. ഡോ: സുധീർ സ്വാഗതവും കെ.കെ. കുഞ്ഞിക്കണ്ണൻ പട്ടാന്നൂർ, വിനോദ്, ദീപേഷ് എന്നിവർ ആശംസയും പ്രവീൺ നന്ദിയും അറിയിച്ചു. നാട്ടുകാരും കരാട്ടെ വിദ്യാർത്ഥികളും രക്ഷിതാക്കളും തുടങ്ങിൽ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.



Previous Post Next Post