മയ്യിൽ :- ദേശീയ ആയുഷ് എൻ.എ.ബി.എച്ച് അംഗീകാരം നേടിയ മയ്യിൽ ഗവ. ആയുർവേദ ആശുപത്രിയിലെ അധികൃതർക്ക് പൗരസ്വീകരണവും അനുമോദനവും നൽകി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അഡ്വ. റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ബിന്റി ലക്ഷ്മൺ, എ.ടി രാമചന്ദ്രൻ, മെഡിക്കൽ ഓഫീസർ ഡോ. പി.വി രാജേഷ്, എൻ.വി ശ്രീജിനി, കെ.പി രേഷ്മ, പി. പ്രീത, വി.വി അനിത, രവി മാണിക്കോത്ത്, കെ.പി ശശിധരൻ, കെ.സി രാമചന്ദ്രൻ, കെ.ജയശ്രീ, എൻ.കെ രാജൻ, ടി.വി അസ്സൈനാർ, കെ.സി സുരേഷ്ബാബു എന്നിവർ സംസ രിച്ചു.