മുംബൈ :- കയറ്റുമതിനിരോധനം നീക്കിയതോടെ സവാളയുടെ വില ഉയരുന്നു. രണ്ടാഴ്ചമുമ്പ് കിലോയ്ക്ക് 25 മുതൽ 30 രൂപ വരെയായിരുന്നത് 30-40 രൂപയായി ഉയർന്നു. മൊത്തവിലയിൽ ഒരാഴ്ചയ്ക്കിടയിൽ പത്തുരൂപയോളം വർധനയുണ്ടായി. എന്നാൽ, ചെറുകിടവ്യാപാരത്തിൽ വില ഉയർന്നിട്ടില്ല. 'നാസിക്, ചകൻ മൊത്തവിപണിയിൽ
കഴിഞ്ഞയാഴ്ചയിൽ സവാളവില ക്വിന്റലിന് 1000 മുതൽ 1100 വരെയായിരുന്നു. കഴിഞ്ഞദിവസം ഇത് 2200 വരെയായി ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്രയിൽ മാത്രമല്ല വില കൂടുന്നത്. സവാളവില വർധിക്കാൻ തുടങ്ങിയതോടെ കഴിഞ്ഞ ഡിസംബറിലാണ് സർക്കാർ കയറ്റുമതി നിരോധിച്ചത്. പിന്നീട് കഴിഞ്ഞമാസം നിരോധനം നീക്കി. ഏകദേശം നാലുലക്ഷം ടൺ സവാള കയറ്റുമതിക്കാണ് ഇപ്പോൾ അനുമതിയുള്ളത്.