ട്രെയിനുകൾ റദ്ദാക്കി


തിരുവനന്തപുരം :- മാർച്ച് 9, 16, 23 തീയതികളിൽ രാത്രി 8.40-നു പുറപ്പെടേണ്ട ഷൊർണൂർ-കോഴിക്കോട് എക്സ്പ്രസ് (06455), 10, 17, 24 തീയതികളിലെ കോഴിക്കോട് -ഷൊർണൂർ എക്സ്പ്രസ് (06454) തീവണ്ടികൾ റദ്ദാക്കി. 10, 16, 17 തീയതികളിൽ രാവിലെ 5.30-നു പുറപ്പെടേണ്ട നിലമ്പൂർ റോഡ്-ഷൊർണൂർ എക്സ്‌പ്രസ് (06470), ഇതേ ദിവസങ്ങളിൽ രാവിലെ 9-നു പുറപ്പെടേണ്ട ഷൊർണൂർ-നിലമ്പൂർ റോഡ് എക്സ്‌പ്രസ് തീവണ്ടികളും റദ്ദാക്കി.

9, 23, 16 തീയതികളിൽ കൊച്ചു വേളി-ശ്രീ ഗംഗാനഗർ എക്‌സ്പ്രസ്, 9, 15, 16 തീയതികളിലെ കൊച്ചുവേളി-നിലമ്പൂർ റോഡ് രാജ്യറാണി എക്സ‌്പ്രസ്‌ എന്നിവ പുറപ്പെടാൻ വൈകുമെന്നും റെയിൽവേ അറിയിച്ചു.

Previous Post Next Post