തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് കൊടിയേറി


തളിപ്പറമ്പ് :- പതിനാല് ദിവസത്തെ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് രാജേഷ് നമ്പൂതിരി കൊടിയേറ്റി. കൊടിയേറ്റ് കർമങ്ങൾക്ക് ശേഷം പാൽക്കുടവും ശിരസ്സിലേന്തി കിഴക്കെനടയിറങ്ങി പാലമൃതൻ ക്ഷേത്രത്തിലെത്തിയപ്പോൾ ഗോവിന്ദം വിളികളോടെ ഭക്തജനങ്ങൾ വരവേറ്റു.

 രാവിലെ മുതൽ തന്നെ ക്ഷേത്രദർശനത്തിനായി ജനത്തിരക്കുണ്ടായി. ഉച്ചയോടെ ക്ഷേത്രവും പരിസരവും തിങ്ങി നിറഞ്ഞു. അന്നദാനവുമുണ്ടായിരുന്നു. മഴൂർ ധർമികുളങ്ങര ക്ഷേത്രത്തിൽ നിന്നും അർധരാത്രി ബലഭദ്രസ്വാമിയുടെ തിടമ്പ് എഴുന്നള്ളിച്ചതോടെ തൃച്ചംബരത്ത് തിരുനൃത്തം തുടങ്ങുകയായി. 20-ന് വൈകീട്ട് നടക്കുന്ന ഭക്തിസാന്ദ്രമായ കൂടിപ്പിരിയൽ ചടങ്ങോടെ ഉത്സവം സമാപിക്കും.

Previous Post Next Post